പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് മുന്നിൽ അപകടം. പാച്ചല്ലൂർ സ്കൂളിന് സമീപം ഉള്ള റോഡിൽ കുടി വരികയായിരുന്നു വാഗ്നർ കാർ മെയിൻ റോഡിൽ കുടി സഞ്ചരിക്കുകയായിരുന്ന ബോലേനോ കാറിലും ബൈക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന തിരുവല്ലം എയിസ് എഞ്ചിനിറിയിങ് കോളേജിൽ പഠിക്കുന്ന അഭിഷേക് എന്ന വിദ്യാർത്ഥിക്ക് നിസാര പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തു നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് കുറച്ചു സമയം ഗതാഗതം തടസ്സപെട്ടു. പരിക്കേറ്റ വിദ്യാർത്ഥിയെ വാഗ്നർ കാറിൽ വന്നവർ തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി. തിരുവല്ലം പോലീസ് സ്ഥലത്തു എത്തി. രാവിലെ 9മണിയോടെയായിരുന്നു അപകടം നടന്നത്.
വാഹനാപകടം; വിദ്യാർത്ഥിയ്ക്ക് പരിക്ക്
