പറവൂർ: ഒരു വർഷം പിന്നിട്ട നിരന്തര സമരത്തിലൂടെ ഉന്നയിച്ച ആവശ്യങ്ങളിലേറെയും നേടിയെടുത്ത പെരുമ്പടന്നഎൻ.എച്ച്. 66 ജനകീയ വികസന സംരക്ഷണ സമിതിയുടെ വിജയോത്സവം ആവേശകരമായി.പെരുമ്പടന്ന കവലയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വ്യക്തികളും വിവിധ സംഘടനകളും സ്വരൂപിച്ച പണം സമിതിക്ക് കൈമാറി. ഒരു വനിത വീൽചെയറിൽ എത്തിയാണ് സംഭാവന നൽകിയത്.വിജയോത്സവ സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഭരണഘടനയുടെ ആമുഖം ജനങ്ങളെക്കൊണ്ട് ഏറ്റുചൊല്ലിച്ചു കൊണ്ടാണ് ജസ്റ്റിസ് ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്തത്. സമിതി ചെയർമാൻ വി.എസ്.ബോബൻ അധ്യക്ഷത വഹിച്ചു. കെ.പി.ധനപാലൻ, എസ്.ശർമ്മ ,എൻ. എം.പിയേഴ്സൺ,കെ.റെജി കുമാർ, ജോബി പഞ്ഞിക്കാരൻ, കെ.രാമചന്ദ്രൻ, സുധീഷ് തോപ്പിൽ, ഒ എൻ ബോസ്, ജസ്റ്റിൻ ഇലഞ്ഞിക്കൽ, കെ.കെ.അബ്ദുള്ള, തുടങ്ങിയവർ പ്രസംഗിച്ചു.ജനറൽ കൺവീനർ ഗണേശൻ ജി.സ്വാഗതവും ജോ. കൺവീനർ പി.എസ്.ഉദയഭാനു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *