മാള :പരമൻ അന്നമനടയുടെ സ്മരണാർത്ഥം നൽകിവരുന്ന സർഗ്ഗപ്രഭ പുരസ്ക്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ബെന്നി ബഹനാൻ എം.പി. സമർപ്പിച്ചു. അനുസ്മരണ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.വിദ്യാധരൻ മാസ്റ്റർ,കവി ഡോ.സി.രാവുണ്ണി , എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത സജീവൻ അധ്യക്ഷത വഹിച്ചു. കൺവീനർ അന്നമനട ബാബുരാജ് റിപ്പോർട്ടവതരിപ്പിച്ചു. പുരസ്ക്കാര ജേതാവിനെക്കുറിച്ച് പി.കെ.കിട്ടൻ സംസാരിച്ചു. അഡ്വ.വി.വി.ജയരാമൻ, പി.ഡി.ജോസ്,ടി.കെ. സതീശൻ,ഫാത്തിമ നിസാർ, വേലായുധൻ കണ്ണമ്പിള്ളി ,ടി.എൽ. സുശീലൻ,സുരേഷ് അന്നമനട,ജലാലുദീൻ ഐക്കര, അസീസ് ചാലക്കുടി, കലാഭവൻ ഡെൻസൺ, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.അഖില കേരള ചലച്ചിത്ര ഗാനാലാപന മത്സരത്തിൽ വിജയികൾക്കുംഛായാചിത്രവും ശിൽപവും ഒരുക്കിയ രാജേശ്വരൻ,മംഗളപത്രം തയ്യാറാക്കിയ കെ.സി.ജഗജീവൻ, ആലപിച്ച സ്മിത പി. മേനോൻ,സ്വാതി സുധീർ എന്നിവർക്ക് കൈതപ്രം ദാമോദരൻ നമ്പൂതിരി ക്യാഷ് അവാർഡും മൊമന്റോയും നൽകി.തുടർന്ന് അമ്മു ഔസേപ്പച്ചന്റെ ഭരതനാട്യം അരങ്ങേറി. ഫോട്ടോ : പരമൻ അന്നമനട അനുസമരണം ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
പരമൻ അന്നമനട അനുസ്മരണവും പുരസ്കാര സമർപ്പണവും
