മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ

കൊച്ചി: മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. ടോംഗോ സ്വദേശി ലത്തിഫാറ്റു ഔറോയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിലായിരിക്കുന്നത്.4 കിലോ മെത്താക്യുലോൺ ആണ് പിടികൂടിയത്. ദോഹയിൽ നിന്നാണ് പ്രതി കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ എത്തി ഇവിടെ നിന്ന് ദില്ലിയിലേക്ക് പോകാൻ ടെർമിനലിൽ ഇരിക്കുമ്പോഴാണ് പിടിയിലായത്.സിയാൽ അധികൃതർ പരിശോധിച്ചപ്പോൾ സംശയം തോന്നി കസ്റ്റംസിന് ബാഗ് കൈമാറി. വിപണിയിൽ രണ്ട് കോടിയിലേറെ വില വരുന്ന രാസലഹരിയാണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *