വൈക്കം അര്‍ബ്ബന്‍ സഹകരണ ബാങ്ക് സില്‍വര്‍ ജൂബിലി ആഘോഷിച്ചു: സഹായ പദ്ധതികള്‍ വിതരണം ചെയ്തു

വൈക്കം : ജനങ്ങളുടെ സഹകരണമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തിയെന്നും ആ കാഴ്ചപ്പാട് എക്കാലവും കാത്തുസൂക്ഷിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തര്‍ പറഞ്ഞു. വൈക്കം അര്‍ബ്ബന്‍ 1011-ാം നമ്പര്‍ സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം ഹാൡ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എം. പി. സെന്‍ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച സംഘം ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി. സി. വിനോദും ചികിത്സാ സഹായവിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി. ആര്‍. മിനിയും, പഠന സഹായവിതരണം അസിസ്റ്റന്റ് ഡയറക്ടര്‍ സി. എസ്. പ്രിയയും നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സോണി സണ്ണി, സജില്‍ കുര്യാക്കോസ്, രാജേഷ് പി. മോഹന്‍, ലൈല ചെല്ലപ്പന്‍, സംഘം വൈസ് പ്രസിഡന്റ് ടി. എസ്. അനില്‍ കുമാര്‍, സംഘം സെക്രട്ടറി വി. കെ. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *