സസ്പെൻസ് ക്രൈം ഇമോഷണൽ ത്രില്ലർ ആയ രജൻ കൃഷ്ണ നായകനാകുന്ന പഴുത് എന്ന ചിത്രം ജനുവരി 23ന് തിയേറ്ററിൽ എത്തി

ഉദ്ധ്യേഗ ഭരിതമായ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമായ ചിത്രം. പ്രേക്ഷകർക്ക് ഘാതകനെ കുറിച്ച് ഒരു പഴുതു പോലും നൽകാതെ അത്യന്തം അന്വേഷണാത്മക രീതിയിൽ പറഞ്ഞ തിരക്കഥയിൽ, സംവിധാനം മികവുകൊണ്ട് പ്രേക്ഷകരെ ആകാംക്ഷ ഭരിതമാക്കുന്നു. പുതുമുഖ താരങ്ങളുടെ മികവുറ്റ അഭിനയരംഗങ്ങളും പഴുത് എന്ന ചിത്രത്തെ ആസ്വാദന നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്റ്റാലിൻ ജി അലക്സാണ്ടർ & അക്ബർ എന്നിവർ രചന നടത്തി സംവിധാനം ചെയ്യുന്ന *പഴുത് *എന്നചിത്രം കൊട്ടക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഐശ്വര്യ സുഭാഷ്, സുഭാഷ് ബാബു എന്നിവർ നിർമ്മിക്കുന്നു.ഡൈസൺ തോമസ്,മോബിൻ.നിള,നിൻസി,സ്റ്റാലിൻ ജി അലക്സാണ്ടർ,അലീന,വിഷ്ണു,റെജി,അനൂപ്,അമീർ എന്നിവർ പ്രധാന അഭിനേതാക്കളാണ്.ഡി ഓ പി.മിഥുൻ. എഡിറ്റർ സജി.സംഗീതം ഫൈസൽ. ലിറിക്സ് – യാസിർ പുതുക്കാട്,കുന്നത്തൂർ ജയപ്രകാശ്.പാടിയിരിക്കുന്നത് നിതിൻ കെ ശിവ.ശാന്തവും മനോഹരവുമായ റിസോർട്ടിൽ നടക്കുന്ന ഒരു അപ്രതീക്ഷിത മരണം.ആദ്യഘട്ടത്തിൽ അത് ആത്മഹത്യയെന്ന് വിലയിരുത്തപ്പെടുന്നു.എന്നാൽ കേസിലെ ചില സൂക്ഷ്മമായ വൈരുധ്യങ്ങൾ കോട്ടയം ലോക്കൽ പോലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു.അവിടെനിന്നാണ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നത്.കേസിന്റെ സങ്കീർണ്ണത വർധിച്ചതോടെ ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ രംഗത്തെത്തുന്നു.ഇത് യഥാർത്ഥത്തിൽകൊലപാതകമാണോ?അല്ലെങ്കിൽ കൃത്യമായി ആസൂത്രണം ചെയ്ത ഒരു ആത്മഹത്യയോ?സത്യം തേടുന്ന ഈ അന്വേഷണത്തിലൂടെമനുഷ്യ മനസ്സിലെ ഇരുണ്ട പൊരുളുകളും,അധികാരവും ബന്ധങ്ങളും ഒളിപ്പിച്ചുവെച്ചപഴുതുകളും പതിയെ വെളിപ്പെടുന്നു.ഒരു മരണത്തിന്റെ പിന്നിലെ സത്യം കണ്ടെത്താൻ നടക്കുന്നതീവ്രവും യാഥാർത്ഥ്യബോധമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമാണ് *പഴുത്* എന്ന ചിത്രം.അസോസിയേറ്റ് ഡയറക്ടർപ്രദീഷ് ഉണ്ണി കൃഷ്ണൻ.അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആൽബർട്ട്,ആദിത്യൻ,തോമസ്,ബിജു,വിഷ്ണു എം നായർ.കാസ്റ്റിങ് ഡയറക്ടർലാലു.അസിസ്റ്റന്റ് ക്യാമറമാൻ – വിഷ്ണു, ജംഷീർ, മനു ചെമ്മാട്, സഞ്ജു വിൽസൺ, വിജീഷ് വാസുദേവ്.സൗണ്ട് എൻജിനീയർ നിഷാദ്.കോസ്റ്റും -രാജീവ്‌മേക്കപ്പ് അനിൽ നേമം,മേക്കപ്പ് അസിസ്റ്റന്റ്-രാജേഷ് പാലക്കാട്‌, രജനി അജ്നാസ്. കോസ്റ്റ്യൂംസ് രാജീവ്‌.ആർട്ട്‌ സെയ്ത്.സൗണ്ട് മിക്സിംഗ്വിജയ് സൂര്യ വി ബി.ഡി ഐബിബിൻ വിശ്വൽ ഡോൻസ്.പ്രൊഡക്ഷൻ കൺട്രോളർസിബി പിള്ളൈ.ബി ജി എംശ്രീനാഥ്.പബ്ലിസിറ്റി ഡിസൈൻവിഷ്ണു രാംദാസ്.ഡിസ്ട്രിബൂഷൻ – തന്ത്ര മീഡിയ.പി ആർ ഓഎം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *