കഴക്കൂട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ (46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെ ചന്തവിള ആമ്പല്ലൂരിലായിരുന്നു അപകടം ഉണ്ടായത്.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ നിന്നും വരികയായിരുന്ന പ്രിൻസിലാലിന്റെ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രിൻസിലാൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *