കണ്ണൂർ: തലശേരിയിൽ ഓടുന്ന ബസുകളുടെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശേരി-വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറിയാണ് റീൽസ് ചിത്രീകരിച്ചത്. തലശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് റീൽസ് ചിത്രീകരിച്ചത്. സൈക്കിളിൽ ത്രിബിൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതും കുട്ടികൾ തന്നെ പുറത്തുവിട്ട റീൽസിലുണ്ട്. സ്കൂളുകളിൽ മൊബൈലുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ് വിദ്യാർഥികൾ ഇത്തരത്തിൽ റീൽസ് ചിത്രീകരിച്ചിരിക്കുന്നത്.
ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം
