തിരുവനന്തപുരം: ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണി ജയറാം ജന്മദിവാർഷിക അനുസ്മരണവും, ഗാനമേളയും സെക്രട്ടറിയേറ്റിനു സമീപമുള്ള പദ്മാകഫേ ഓഡിറ്റോറിയത്തിൽ നാളെ നടക്കും. ദേശീയ പ്രസിഡന്റ് അഡ്വ.ഫസീഹ റഹീമിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചലച്ചിത്ര സീരിയൽ താരം മായാ വിശ്വനാഥ് അനുസ്മരണ സമ്മേളനവും, പിന്നണിഗായകൻ അലോഷ്യസ് പെരേര സംഗീതസന്ധ്യയും ഉദ്ഘാടനം ചെയ്യും. സലിൽ ചൗധരി – സത്യൻ – വാണിജയറാം എന്നിവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്ര പിന്നണിഗായകരായ അലോഷ്യസ് പെരേരയും രാധികാനായരും നയിക്കുന്ന ഗാനമേളയിൽ അൻപതോളം ഗായകർ പങ്കെടുക്കും. കെ ഡി ഒ ചെയർമാൻ നൗഷാദ് തോട്ടുംകര മുഖ്യപ്രഭാഷണവും, കവിയും നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, കവയത്രി സിന്ധു വാസുദേവൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായകൻ ജോളിമസ്, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, ദേശീയമലയാളവേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ, സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ സോണിജോൺ, സതീഷ് കുമാർ, ചീഫ് കോർഡിനേറ്റർ സുലൈമാൻ തുടങ്ങിയവർ സംസാരിക്കും. വനിതാ വിഭാഗം കൺവീനർ യാസ്മിൻ സ്വാഗതവും, വനിതാ വിഭാഗം പ്രസിഡന്റ് ശോഭകുമാർ കൃതജ്ഞതയും പറയും.
Related Posts
വിഴിഞ്ഞം വടക്കേഭാഗം സെൻട്രൽ ജമാഅത്തിൽ ബലിപെരുന്നാൾ നിസ്കാരത്തിന് ചീഫ് ഇമാം ചടയമംഗലം ഷഹീറുദ്ധീൻ മന്നാന്നി നേതൃത്വം നൽകുന്നു. Share this… Whatsapp Facebook Pinterest Twitter Linkedin
രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടി, 6 വയസ്സുകാരൻ മരിച്ചതിൽ അമ്മ അറസ്റ്റിൽ; ഭർതൃമാതാവും പിടിയിൽ
യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയെ തുടർന്ന് ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ്…
തൃശൂരില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: തൃശൂരില്‍ യുവതിയും കുഞ്ഞും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ട് അമ്പലംകാവിലാണ് സംഭവമുണ്ടായത്. ശില്പ (30), മകന് അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്.ശില്പ തൂങ്ങി…
