തിരുവനന്തപുരം. വിതുരയിൽ പേരെയത്തുംപാറ സ്വദേശി അമൽ കൃഷ്ണൻ കുഞ്ഞിൻറെ ചോറൂണ് ദിവസം തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമലിന്റെ മകൻറെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെ ആണ് സംഭവം നടന്നത്. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാർ അടുത്തുള്ള ഗുരു മന്ദിരത്തിൽ പോയിരിക്കുകയായിരുന്നു. അമൽനേ ചടങ്ങുകൾക്ക് കാണാതിരുന്നു കൊണ്ട് ബന്ധുക്കൾ അന്വേഷിച്ച് നടന്നപ്പോഴാണ് പഴയ കെട്ടിടത്തിൽ അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അമലും ആറ് സുഹൃത്തുക്കളും ചേർന്നാണ് ടർഫ് നടത്തിയിരുന്നു.കടബാധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. വിതുര പോലീസ് അന്വേഷണം ആരംഭിച്ചു.
