തിരുവനന്തപുരം: കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ട് പദ്ധതികള്‍ക്കായി 1.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തുക അനുവദിചിരിക്കുന്നത്.പദ്ധതി പ്രകാരം പുതിയ തെരുവുവിളക്കുകളും നിരീക്ഷണത്തിനായി സിസിടിവി സംവിധാനവും സ്ഥാപിക്കും.പദ്ധതിയ്ക്ക് വേണ്ട റിപ്പോര്‍ട്ടും പ്രൊപ്പോസലും തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ലിമിറ്റഡ് തന്നെയാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്.
കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി
