ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ബാസ്കറ്റ്ബോൾ ഫ്രീ ത്രോ ചെയ്ത് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.


മുരുക്കുമ്പുഴ: ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മുരുക്കുമ്പുഴ എയ്ഞ്ചൽ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന ഗവൺമെൻ്റ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന
തൂഫാൻ നാർക്കോ ഹണ്ട് എന്ന പദ്ധതിക്ക് ഐക്യതാർത്ഥ്യം പ്രഖ്യാപിച്ചുകൊണ്ട് ബാസ്കറ്റ്ബോൾ ഫ്രീ ത്രോ ചെയ്ത് സ്പെഷ്യൽ ബ്രാഞ്ച് ട്രിവാൻഡ്രം സൗത്ത് സോൺ എസ്പി ശ്രീ.ബി അനൽകുമാർ നിർവഹിച്ചു.
യോഗത്തിൽ ജാഗ്രതാ സമിതി ചെയർമാൻ ശ്രീ. എം എ ലത്തീഫ് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശ്രീചന്ദ്,സഞ്ജു,സരിൻ,അജയരാജ്, ഭരത് കൃഷ്ണ,ഹുസൈൻ, കടവിളാകം നിസാം, അസീം സൈനുലാബുദീൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *