വിഴിഞ്ഞം : കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ ജവഹർ – കൈരളി കവിത അവാർഡ് കവി വിനോദ് വൈശാഖി അബ്ദുള്ള പേരാമ്പ്രയ്ക്ക് സമർപ്പിച്ചു അയ്യായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഗ്രന്ഥശാല പ്രസിഡൻ്റ് അഡ്വ.കെ.ജയചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ഡോ.ഡി. അനിൽകുമാർ ,ഡോ. ഉഷസതീഷ്, എസ്.കെ വിജയകുമാർ, കല്ലിയൂർ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി. അബ്ദുള്ള പേരാമ്പ്ര മറുപടി പ്രസംഗം നടത്തി. ഗ്രന്ഥശാല സെക്രട്ടറി സതീഷ് സ്വാഗതവും ലൈബ്രേറിയ രജിത ആർ നന്ദിയും പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച് കവിയരങ്ങും ഉണ്ടായിരുന്നു.
Related Posts
പഞ്ചായത്ത് മെമ്പർമാർക്കുള്ള കില യുടെ പരിശീലനം തുടങ്ങി.
വൈക്കം: പഞ്ചായത്ത് മെമ്പർമാർക്കുള്ള കിലയുടെ പരിശീലന പരിപാടിവൈക്കം ബി. ഡി. ഒ.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു.ചെമ്പ്, തലയാഴം,വെച്ചൂർ , പഞ്ചായത്തുകളിലെ മെമ്പർ മാർക്കുള്ള പരിശീലനമാണ് ഇന്നു പൂർത്തിയാക്കിയത്. 2026ൽ…
ശാന്തിയുടെ ദൂതുമായി ബോൾട്ടൻ മലയാളി അസോസിയേഷൻ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു; ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 27 ന്
റോമി കുര്യാക്കോസ് ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി,…
ഉത്തരകാശിയിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും
.ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘ വിസ്ഫോടനം.മേഘ വിഭജനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാലു മരണം. 50ലേറെ പേരെ കാണാനില്ലെന്ന് വിവരമുണ്ട്. ഉത്തരകാശിയിലെ ധാരാളി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലിലാണ് പ്രളയം…
