മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കി വനിതകൾ. ഇന്നലെ മുംബയ് ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കി ഹർമൻപ്രീത് കൗറും സംഘവും ചരിത്രമെഴുതി.ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സെമിക്ക് മുമ്പ് ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റപ്പോൾ വിളിച്ചുവരുത്തിയ ഷഫാലി വർമ്മ (87), ദീപ്തി ശർമ്മ (58), സ്മൃതി മാന്ഥന ( 45), റിച്ച ഘോഷ് ( 34) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് മുംബയ് ഡി.വൈ പട്ടേൽ സ്റ്റേഡിയത്തിൽ മഴകാരണം വൈകിയ ഫൈനൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയത്.
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
