എസ് എൻ ഡി പി യോഗം 1105 നമ്പർ പുളിങ്കുടി ശാഖയും അദാനി ഫൗണ്ടേഷനും വിഷൻ സ്പ്രിംഗ് സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ആഴിമല ജംഗ്ഷനിൽ വച്ച് നടന്നു .എസ് എൻ ഡി പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു ശാഖ പ്രസിഡന്റ് ഡി എസ് ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖ സെക്രട്ടറി വിജേഷ് ആഴിമല,വൈസ് പ്രസിഡന്റ് എം ആർ സന്തോഷ്കുമാർ,യൂണിയൻ പ്രതിനിധി സി സുഹേഷ്ബാബു, കമ്മിറ്റി അംഗങ്ങളായ കെ മധു, കെ ഉദയകുമാർ, സത്യസൂരജ് ജി എസ്, ജെ എസ് കിഷോർ, കെ പ്രസാദ്, സോമൻ, അദാനി ഫൗണ്ടേഷൻ പ്രതിനിധി ജോർജ് സെൻ, മായ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. ഡോക്ടർ നിർദേശിച്ചവർക്ക് കണ്ണടകൾ സൗജന്യമായി നൽകുകയുണ്ടായി.
Related Posts
ഒമാനിൽ വാഹനാപകടത്തിൽ നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു
മസ്കറ്റ്: ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേര് മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം ചേളാരി സ്വദേശി അഫ്സല് (40) ആണ് മരണപ്പെട്ട…
ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു
പത്തനംതിട്ട: അടൂരിൽ വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും…
ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്
കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തി നില്‍ക്കെ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം…
