ബാംഗ്ലൂരിൽ ചിക്കമഗ്ളൂരിൽ പ്രണയ അഭ്യർത്ഥന നിരസിച്ചതിന് കൊപ്പ ബസാരിക്കട്ടെ ഗ്രാമത്തിലെ സർക്കാർ സ്കൂൾ അധ്യാപികയായ 25 വയസ്സുകാരിയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ബന്ധുവായ ഭവിത് (26) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഫോണിൽ സ്ഥിരമായി അധ്യാപികയെ ശല്യം ചെയ്തതോടെ അധ്യാപിക നമ്പർ ബ്ലോക്ക് ചെയ്യുകയും കാണാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു . ഇതോടെയാണ് തിരിച്ചു വീട്ടിലേക്ക് നടന്നു വരുമ്പോൾ ഇവരെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
