ജമ്മുകശ്മീരിൽ മൂന്ന് രാജ്യസഭ സീറ്റുകളില്‍ വിജയിച്ച് നാഷണല്‍കോണ്‍ഫറന്‍സ്

ജമ്മു: ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സിനും ബിജെപിക്കും വിജയം. മൂന്ന് സീറ്റുകളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചത്. വിജയിക്കാനുള്ള അംഗ സംഖ്യ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിലാണ് ബിജെപി നാടകീയ വിജയം സ്വന്തമാക്കിയിരിക്കുന്നത്.മുതിര്‍ന്ന മൂന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളാണ് രാജ്യസഭ സീറ്റുകളില്‍ വിജയിച്ചത്. മുന്‍ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാന്‍, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ, പാര്‍ട്ടി ഖജാന്‍ജി ഗുര്‍വീന്ദര്‍ സിങ് ഒബ്‌റോയ് എന്നിവരാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സാത് ശര്‍മ്മയാണ് നാലാമത് സീറ്റില്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഇമ്രാന്‍ നബി ദറിനെ പരാജയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *