വെള്ളായണി കായലിന്റെ സൗന്ദര്യവും കായൽപ്പൂക്കളുടെ വർണ്ണങ്ങളും പൂമ്പാറ്റകളുടെ ചിറകുകളിലെ വിസ്മയനിറങ്ങളും ക്യാമറയിൽ പകർത്തി ലോകത്തിന് സമ്മാനിക്കുന്ന അംഗപരിമിതനായ പ്രിയപ്പെട്ട ക്യാമറാമാനാണ് സന്തോഷ്. കോട്ടയത്തെ എബി സാർ,, ഐ ഷൂട്ട് കൊച്ചി നജീമിക്കാ എന്നിവർ ചേർന്നാണ് സന്തോഷിന് ഒരു ക്യാമറ സമാനമായി നൽകുന്നത് അതാണ് സന്തോഷിന്റെ ആകെ സമ്പാദ്യം,,,
പക്ഷേ, ഈ മനോഹര ദൃശ്യങ്ങൾ പകർത്തുന്ന സന്തോഷിന്റെയും അമ്മയുടെയും ജീവിതം അത്ര മനോഹരമല്ല.
വെറും ഒരു സെന്റ് ഭൂമിയിൽ ആസ്പറ്റോസ് ഷീറ്റുകൊണ്ട് മറച്ച ചെറിയൊരു കുടിലിലാണ് അവർ കഴിയുന്നത്.
പ്രകൃതിയുടെ സൗന്ദര്യം ലോകത്തിന് സമ്മാനിക്കുന്ന സന്തോഷിന്, സ്വന്തം ജീവിതത്തിൽ ഒരു മനോഹരമായ വീട് ഒരുക്കിക്കൊടുക്കാൻ നമുക്ക് കൈകോർക്കാം.
സന്തോഷിനും അമ്മയ്ക്കും ഒരു വീട് ഒരുക്കുക എന്നത് ഒരു വീടു നൽകുക മാത്രമല്ല, പ്രകൃതിയെ സ്നേഹിച്ച് അതിന്റെ സൗന്ദര്യം നമ്മളിലേക്ക് പകരുന്ന ഒരു മനുഷ്യനോടുള്ള സമൂഹത്തിന്റെ സ്നേഹം കൂടിയാണ്.
നമുക്ക് കൈകോർക്കാം…
സന്തോഷിനും അമ്മയ്ക്കും ഒരു വീട്. 🏠
റിപ്പോർട്ടിംഗ്
ഷാജഹാൻ പൊന്മുടി
മാർട്ടിൻ ജോർജ് വിതുര
Name: SANTHOSH V
S/D/H/o : DAIZY
CIF Number :78740922569
Account No.:57040922561
Google page number :8921223769
വെള്ളായണി കായൽക്കരയിൽ ഒരു ക്യാമറാമാൻ…
