കൊട്ടാരക്കര: ലോക ഭൗമദിനത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടാരക്കരയുടേയും ജെ.സി.ഐ കൊട്ടാരക്കരയുടേയും നേതൃത്വത്തിൽ ഔഷധസസ്യ നടീൽകർമ്മം കൊട്ടാരക്കര പോലീസ് ഐ.എസ്.എച്ച്.ഒ.ജിജുകുമാർ നിർവ്വഹിച്ചു.
” ഇത് വെറും ഒരു ആഘോഷം മാത്രമല്ല, എന്നും ഭൂമിയെ സംരക്ഷിക്കാൻ ഉള്ള മുന്നറിയിപ്പായാണ് ഇതിനെ കാണണമെന്നും, നല്ല കാലാവസ്ഥയും പരിസ്ഥിതിയും രോഗങ്ങളെ മാറ്റാൻ ശക്തി ഉള്ളതാണന്നും സ്വന്തം അനുഭവത്തെ സാക്ഷ്യപ്പെടുത്തി മുഖ്യാത്ഥിഥി സി.ഐ.ജിജുകുമാർ അഭിപ്രായപ്പെട്ടു.കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് വനനശീകരണം ആണെന്നും മരങ്ങൾ നട്ട് പിടിപ്പിക്കുകയാണ് അതിനുള്ള പോംവഴിയെന്നും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബിൻ ജേക്കബ് അഭിപ്രായപ്പെട്ടു.പരിസ്ഥിതിയുമായി ഇണങ്ങി ചേരുന്ന ചികിത്സാരീതിയാണ് ആയൂർവേദം എന്ന് എ.എം.എ.ഐ സംസ്ഥാന കമ്മിറ്റി അംഗം ഡോ.മോഹനൻ പോറ്റി പറഞ്ഞു. തുടർന്ന് നടന്ന ചടങ്ങിൽ ഔഷധചെടികൾ നെല്ലിക്കുന്നം അരീക്കൽ റോഡിൽ സി.ഐ.ജിജുവിൻ്റെ നേതൃത്വത്തിൽ വച്ച് പിടിപ്പിച്ചു. ആയൂർവേദ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ.എ.ആർ. സ്മിത്ത് കുമാർ, എ.എം.എ. ഐ. സംസ്ഥാന കമ്മിറ്റി അംഗം ഡോ.മോഹനൻ പോറ്റി, എ.എം.എ ഐ സംസ്ഥാന കമ്മിറ്റി കൺവീനർ ഡോ.അനിഷ് മ പി.എസ്., ഡോ.അഷിത സന്തോഷ്, ഡോ. കാവേരി, ഡോ.വിഷ്ണുപ്രിയ, ജെ.സി.ഐ.പ്രസിഡൻ്റ് റെജി നിസ, ജെ.സി ബിജുരാജ്, ജെ.സി.അജി രാജ്, ജെ.സി.സുനിൽ ഭാഗ്യജെ, ഡോ.പ്രകാശ് തര്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
“ഭൂമിക്കൊരു തണൽ; ഭൂമിയുടെ സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം ….”
