തിരുവനന്തപുരംപ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ ചേർത്തുനിർത്തുന്ന നയമാണ് സർക്കാരിന്റേതെന്നും സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രസ്താവിച്ചു . ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി . സമൂഹത്തിൽ വിപ്ലവകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ അവഗണിക്കുന്ന സമീപനത്തിന് സർക്കാർ കൂട്ടുനിൽക്കില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് എ. പി .ജിനൻ അധ്യക്ഷനായി. പ്രതിനിധി സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി സി .പി .ജോൺ ഉദ്ഘാടനം ചെയ്തു . സ്വാഗത സംഘം ചെയർമാൻ രാജൻ :വി .പൊഴിയൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പോ…
സ്ത്രീകൾക്ക് യാത്ര സൗജന്യം നൽകുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതി ആര് എതിർത്താലും നിർത്തലാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പ്രസ്താവിച്ചു ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും അതിനോടൊപ്പം നിൽക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ ചേർത്തുനിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതൊന്നും മന്ത്രി കൂട്ടിച്ചേർത്തു . സംസ്ഥാന പ്രസിഡണ്ട് എ പി ജിനൻ ,അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ രാജൻ വി പൊഴിയൂർ ,മഹമൂദിയ തൃശ്ശൂർ ,ബൈഷിവർക്കല ,സുനിൽ ദത്ത് സുകുമാരൻ , അനിൽ രാഘവൻ ,ശ്രീലക്ഷ്മി ശരൺ തുടങ്ങിയവർ പ്രസംഗിച്ചു
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു
