ഇടുക്കിയിലെ നിർമ്മാണ മേഖല പ്രതസന്ധിയിൽ

തമിഴ്‌നാട്ടില്‍ നിന്നും മെറ്റലും കരിങ്കല്ലും കടത്തി വിടാത്തതിനാല്‍ ഇടുക്കിയിലെ നിർമ്മാണ മേഖല പ്രതസന്ധിയിലായി.ആവശ്യക്കാർ കൂടിയതോടെ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ക്വാറികള്‍ ക്രമാതീതമായി വില കൂട്ടുകയും ചെയ്തു. നിരവധി വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണം നിലച്ചു.ഇടുക്കിയിലെ ക്വാറികളുടെ പ്രവർത്തനം നിലച്ചതോടെ തമിഴ്നാട്ടില്‍ നിന്നാണ് മെറ്റലും മണലും കരിങ്കല്ലുമൊക്കെ എത്തിയിരുന്നത്. തേനി ജില്ലയില്‍ മാത്രം മുപ്പതിലധികം ക്വാറികളുണ്ട്. ദിവസേന 150 ലോറികളാണ് അതിർത്തി കടന്നെത്തിയിരുന്നത്. തമിഴ്നാട്ടില്‍ നിർമ്മാണ സാമഗ്രികള്‍ക്ക് ക്ഷാമമാണെന്ന് പറഞ്ഞാണ് അയല്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നത് ഒരു മാസം മുൻപ് വിലക്കിയത്. ഇതോടെ അതിർത്തി ജില്ലകളിലെ എരുമേലി, കോതമംഗലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളെ ലോറിക്കാ‌ർ ആശ്രയിക്കാൻ തുടങ്ങി. കൂടുതല്‍ ആവശ്യക്കാരെത്തിയതോടെ യാതൊരു നിയന്ത്രണവുമില്ലാതെ ക്വാറികള്‍ വില കൂട്ടുകയാണ്. നിയന്ത്രണത്തിനു മെറ്റല്‍ 44 രൂപക്ക് ക്രഷറില്‍ ക്രഷറിഷല്‍ കിട്ടിയിരുന്ന മെറ്റളിലനിപ്പോള്‍ 52 രൂപ വരെ നല്‍കണം. 150 കിലോമീറ്റർ വരെ അകലെ നിന്നാണിപ്പോള്‍ സാധനങ്ങള്‍ കൊണ്ടു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *