പേരണ്ടൂരില്‍ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു

കൊച്ചി: ഇടപ്പള്ളി രാഘവന്‍ പിള്ള റോഡില്‍ പേരണ്ടൂരില്‍ തകരാറിലായ ജലവിതരണ പൈപ്പ് കേരള വാട്ടര്‍ അതോറിറ്റിയും സൂയസ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് വിജയകരമായി അറ്റകുറ്റപ്പണി നടത്തി. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചു.

ഭൂഗര്‍ഭ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനിടയിലാണ് പൈപ്പിന് കേടുപാടുകള്‍ സംഭവിച്ചത്. ഉടന്‍ തന്നെ കേരള വാട്ടര്‍ അതോറിറ്റി – സൂയസ് സംഘം സ്ഥലത്തെത്തി അടിയന്തര അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
ഏകോപിതമായ ഈ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ജലനഷ്ടം ഒഴിവാക്കാനും പ്രദേശവാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനും സാധിച്ചു. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ പ്രദേശത്തേക്കുള്ള ജലവിതരണം പൂര്‍വസ്ഥിതിയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *