ടി എം ജേക്കപ്പിൻ്റെ ജൻമദിനം പറവൂരിൽ ആചരിച്ചു

പറവൂർ: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി.എം. ജേക്കബ്ബിന്റെ ജന്മദിനം പറവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സെപ്റ്റംബർ 16ന് രാവിലെ നടന്ന ചടങ്ങിൽ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു.
ജന്മദിനാചരണത്തിന്റെ ഭാഗമായി പറവൂർ താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാതഭക്ഷണം വിതരണം ചെയ്തു. സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കുകയും അവർക്കാവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്യുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.
ടി.എം. ജേക്കബ്ബിന്റെ ജന്മദിനം സംസ്ഥാനത്തുടനീളം നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചുവരുന്നതിന്റെ ഭാഗമായാണ് പറവൂരിലും പരിപാടി സംഘടിപ്പിച്ചത്.
ബേബിമോൻ, പി.എ. രാജൻ, പി.ആർ. സലിം പെരുമ്പടന്ന, വനിത സി.ആർ., ഉണ്ണികൃഷ്ണൻ പറവൂർ, രാധാകൃഷ്ണൻ വടക്കേക്കര, റെൻജു ചിറ്റാറ്റുകര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *