കുറവിലങ്ങാട്: ഡി പോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി. ചിരിച്ചും തിമിർത്തും ചിണുങ്ങിയും പിണങ്ങിയും കുറവിലങ്ങാട് ഡി പോൾ പബ്ളിക് സ്കൂളിലെ കുരുന്നുകളുടെ ആദ്യ ദിനം ആഘോഷദിനമായി. മൂന്ന് വയസുള്ള കുട്ടികളുടെ മനസറിഞ്ഞ് അവർക്കനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത ഡി പോൾ പബ്ളിക് സ്കൂളിലെ Pre KG ക്ലാസുകളിലേക്കുള്ള പ്രവേശനോദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോമോൻ കരോട്ടുകിഴക്കേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ മാതാപിതാക്കൾക്കുള്ള സന്ദേശം നൽകി.
ബർസാർ ഫാ. അലോഷ്യസ് ജോൺ , വൈസ് പ്രിൻസിപ്പാൾ സോണിയ തോമസ്, PTA പ്രസിഡന്റ് ഡോ.ഫെലിക്സ് ജെയിംസ്, മുൻ പി.ടി.എ പ്രസിഡന്റ് ചാക്കോച്ചൻ എം.വി., കെ.ജി. സെക്ഷൻ ഇൻ ചാർജ് എലിസബത്ത് മാത്യം, മാതാപിതാക്കൾ, കുട്ടികൾ മുതലായവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി അധ്യാപകർ കുട്ടികളെ ക്ലാസ് മുറികളിൽ സ്വീകരിച്ചു. Pre K G കുട്ടികളുടെ മനസിനിണങ്ങിയ രീതിയിലാണ് ക്ലാസ് റുമൂകൾ സജ്ജീകരിച്ചിരിക്കുന്നതെന്നും കുരുന്നുകളെ പരിശീലിപ്പിക്കാൻ പ്രഗൽഭരായ അധ്യാപകരെയാണ് ചുമതല ഏൽപിച്ചിരിക്കുന്നതെന്നും പ്രിൻസിപ്പാൾ ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ പറഞ്ഞു.