ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടി

Breaking

പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടി. കേരള സംസ്ഥാന ഐ ടി മിഷന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് അറിയിപ്പുള്ളത്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളു എന്നും അറിയിപ്പിലുണ്ട്.

10 വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത പൗരൻമാർക്ക് അവരുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂൺ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി. എന്നാൽ അക്ഷയ സെന്ററുകളിൽ ഉൾപ്പെടെ സാങ്കേതികപ്രശ്നങ്ങൾ കാരണം വെബൈസൈറ്റ് ലഭ്യമല്ലെന്ന കാരണത്താൽ നിരവധിപേർക്ക് ആധാർ പുതുക്കാനുള്ള അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *