വി.എസിന്റെ മകന്‍ അരുണ്‍കുമാറിന് IHRD ഡയറക്ടറാകാന്‍ യോഗ്യത ഇല്ല

ഡൽഹി : മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ മകന്‍ ഡോ.വി.എ. അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതയില്ലെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍. അരുണ്‍കുമാറിന്‍റെ നിയമനം ചോദ്യം ചെയ്ത് ഡോ. വിനു തോമസ് നല്‍കിയ ഹര്‍ജിയില്‍ എ.ഐ.സി.ടി.ഇ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാങ്കേതിക സ്ഥാപനങ്ങളുടെ ഡയറക്ടര്‍/പ്രിന്‍സിപ്പല്‍ നിയമനത്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും സംബന്ധിച്ച് 2010, 2019 വര്‍ഷങ്ങളില്‍ എ.ഐ.സി.ടി.ഇ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്.ഇതില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന യോഗ്യതയും […]

Continue Reading

മൂന്നര വയസ്സുകാരന് ടീച്ചറുടെ മർദ്ദനം; മട്ടാഞ്ചേരി കിസ്ഡ് പ്ലേ സ്‌കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകിയത്. സ്കൂൾ പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാനും മന്ത്രി നിർദ്ദേശം നൽകി. ഇന്നലെയായിരുന്നു മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മി മൂന്നര വയസ്സുള്ള കുട്ടിയെ ക്രൂരമായി തല്ലിയത്. ക്ലാസിൽ വച്ച് […]

Continue Reading

‘ഓം പ്രകാശിനെ അറിയില്ല, കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ’; പ്രയാഗ മാർട്ടിൻ

കൊച്ചി : ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനെന്ന് പ്രയാഗ മാർട്ടിൻ പറഞ്ഞു. ‘ലഹരിപ്പാർട്ടിയെ കുറിച്ച് അറിഞ്ഞില്ല. ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ പറഞ്ഞു

Continue Reading

കോർപ്പറേറ്റ് രീതികളെ മറികടക്കുന്നത് ആയിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെ കുറിച്ചുള്ള ടാറ്റയുടെ വീക്ഷണം; ഡോ. ആസാദ്‌ മൂപ്പൻ

അതിയായ ദുഖത്തോടെയാണ് രത്തന്‍ ടാറ്റയുടെ വേര്‍പാടിൻ്റെ വാര്‍ത്ത ശ്രവിക്കുന്നത്. വിശ്വാസ്യത നിറഞ്ഞ ഒരു ബിസിനസ്സ് പാരമ്പര്യം ബാക്കിയാക്കി മാത്രമല്ല അദ്ദേഹം വിടപറയുന്നത്. സഹാനുഭൂതിയും, സാമൂഹിക ഉത്തരവാദിത്തവും കോര്‍പ്പറേറ്റ് വിജയത്തിനൊപ്പം നിലനിര്‍ത്താനാവുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വം ഒരു വലിയ വ്യവസായ സാമ്രാജ്യത്തെ രൂപപ്പെടുത്തുകയും, എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്തു. ധാര്‍മ്മിക തത്വങ്ങളോടും ദീര്‍ഘകാല സാമൂഹിക മൂല്യങ്ങളോടുമുള്ള ശാന്തമായ പ്രതിബദ്ധതയാല്‍ നയിക്കപ്പെടുന്നതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. പരമ്പരാഗത കോര്‍പ്പറേറ്റ് ജീവകാരുണ്യ രീതികളെ മറികടക്കുന്നതായിരുന്നു ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ചുള്ള […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. രക്ഷാ പ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി

Continue Reading

ലഹരിക്കേസ്; പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ്

ലഹരിക്കേസിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ്‌ ഭാസിക്കും നോട്ടീസ് . ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് താരങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മരട് പൊലീസ് സ്റ്റേഷനിൽ നാളെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നിർദ്ദേശം.

Continue Reading

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ അൻവറിന് ഇനി പുതിയ ഇരിപ്പിടം

തിരുവനന്തപുരം: പി വി അൻവര്‍ എംഎല്‍എയുടെ നിയമസഭ സീറ്റിൽ മറുപടി നൽകി സ്പീക്കർ എ എൻ ഷംസീർ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ കസേര അനുവദിക്കുമെന്നാണ് സ്പീക്കർ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നിയമസഭയിൽ പി വി അൻവറിൻറെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടക്കാകും ഇനി അൻവറിൻ്റെ പുതിയ സീറ്റ്. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. അൻവറിൻ്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം. പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു […]

Continue Reading

മൂവാറ്റുപുഴയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ ഷുക്കൂർ അലിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാളെ പായിപ്ര കുരിശും പടിക്ക് സമീപം സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ട പ്രദേശവാസികൾ മൂവാറ്റുപുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഷുക്കൂർ അലി എന്നാണ് പൊലീസിന് ലഭ്യമായ വിവരം.

Continue Reading

മാലിന്യ മുക്ത നവകേരളം-ക്യാമ്പയിൻ സന്ദേശറാലി സംഘടിപ്പിച്ചു.

പള്ളിപ്രത്ത്ശ്ശേരി:മാലിന്യ മുക്തനവകേരളം ക്യാമ്പയിൻ്റെ ഭാഗമായിസെൻ്റ് ലൂയിസ് സ്കൂളിൽപരിസ്ഥിതി ക്ലബ്ബിൻ്റെനേതൃത്വത്തിൽ സന്ദേശ റാലി സംഘടിപ്പിച്ചു.ടി വി പുരം ഗ്രാമ പഞ്ചായത്ത് മെമ്പർശ്രീ സെബാസ്റ്റ്യൻ ആൻ്റണി റാലി ഫ്ലാഗ് ഓഫ് ചെയ്തു.ശ്രീ അഖിൽ AK,പഞ്ചായത്ത് സെക്രട്ടറി,ശ്രീമാത്യു ,ഹെഡ്മാസ്റ്റർശ്രീ ബൈജുമോൻജോസഫ്, ശ്രീമതി സീജ E ജോസ് ,ജിസ് M ജോസഫ് എന്നിവർപരിപാടികൾക്ക്നേതൃത്വം നൽകി.

Continue Reading

സമ്പൂർണ്ണ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു.

കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും ഹൃദ്രോഗികൾക്ക് നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യത്തേതും സമ്പൂർണ്ണവുമായ അയോർട്ടിക് ക്ലിനിക് കോഴിക്കോട് ആസ്റ്റ്ർ മിംസിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഷാജഹാൻ കള്ളിയത്ത് ക്ലിനിക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ തേടുന്ന മിക്ക രോഗികളും അയോർട്ടിക് വാൾവുകളുടെയും മറ്റും തകരാറ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇത്തരം അസുഖങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും, രോഗനിർണയം, ചികിത്സ, എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക […]

Continue Reading