പറവൂർ എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിൽ ദിവസങ്ങളായി നടന്നുവന്ന 172- മത് ശ്രീ നാരായണ ജയന്തി ആഘോഷങ്ങൾ പതിനായിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെ സമാപിച്ചു.
സമാപന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ. വി ബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ സൈജൻ, ജില്ല പഞ്ചായത്ത് അംഗം എ.എ നിത്യ ടീച്ചർ, നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു, കെ. എ ദിനകരൻ, ടി.വി നിഥിൻ, ഇ.എസ് ഷീബ, പി.എസ് ജയരാജ്, എം.പി ബിനു, ഡി ബാബു എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കണ്ണൻ കൂട്ടുകാട്, കെ.ബി സുഭാഷ്, വി എൻ നാഗേഷ്, ഇ.പി തമ്പി , സിന്ധു, നിഖില ദിലീപ്, ഡോ. ശൈലേഷ് , അഖിൽ ശാന്തി, വി.ആർ. ദാസൻ, അതുല്യ മനോജ്, പി.ബി ജോഷി, എം.കെ ആഷിക് എന്നിവർ നേതൃത്വം നൽകി.
പറവൂരിൽ ശ്രീ നാരായണ ജയന്തി ആഘോഷം.
