പറവൂർ ഓണാഘോഷം.

നോർത്ത് പറവൂർ : നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന “പൂവിളി”2026 നഗരത്തിലൂടെ നടത്തിയ ഘോഷയാത്രയോടെ തുടങ്ങി. ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലൈജി ബിജു,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ സൈജൻ, നഗരസഭ കൗൺസിലർമാരായ ജോബി പഞ്ഞിക്കാരൻ, കെ.ജി ഹരിദാസൻ, സജി നമ്പിയത്ത്, ജയദേവാനന്ദൻ , ജലജ രവീന്ദ്രൻ സി . എ രാജീവ്,ബീന ശശിധരൻ, ആശ മുരളി എന്നിവർ നേതൃത്വം നൽകി. സ്റ്റേജ് പരിപാടികൾ എല്ലാം ഗവ. ബോയ്സ് ഹൈസ്കൂളിലാണ് നടത്തുന്നത് 29 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *