തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് (മെഡിസെപ് ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ മേഖല അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും പെൻഷൻകാർക്കും ഇവ രണ്ടാംഘട്ടമായി നടപ്പിലാക്കാൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ ഗണത്തിൽ തിരിച്ചുവന്ന പ്രവാസികൾ ഉൾപ്പെടുന്നില്ല കേരളത്തിൽ തിരിച്ചുവന്ന പ്രവാസികൾ പതിനഞ്ച് ലക്ഷത്തിൽ അധികമാണ്. അവരുടെ ആരോഗ്യ സംരക്ഷണത്തിന് കാര്യമായ പദ്ധതികളൊന്നും നിലവിലില്ല. നോർക്ക നടപ്പിലാക്കുന്ന ആരോഗ്യ കെയർ ഇൻഷുറൻസ് പദ്ധതിയിലും തിരിച്ചുവന്ന പ്രവാസികളോ അവരുടെ കുടുംബങ്ങളോ ഉൾപ്പെട്ടിട്ടില്ല . അതുകൊണ്ട് ഈ പദ്ധതിയിൽ തിരിച്ചുവന്ന പ്രവാസികളെ കൂടി ഉൾപ്പെടുതാൻ അടിയന്തിര ഇടപെടൽ ഉണ്ടാകമെന്ന് അദ്ദേഹം ആവശ്യപെട്ടു. .ഈ ആവശ്യം പ്രവാസി ലീഗ് നേരത്തെ ഉന്നയിച്ചതാണ് .ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്ന് ഹനീഫ മൂന്നിയൂർ അറിയിച്ചു.
Related Posts
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഭാര്യ ലക്ഷ്മി പ്രിയ, മകൾ ഉണ്ണിമായ എന്നിവരോടൊപ്പം പറവൂർ കേസരി കോളേജിലെ ബൂത്തിൽ വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ Share this… Whatsapp Facebook…
വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: പൊന്‍കുന്നത്ത് വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സാജന് (33), ഭാര്യ അനുഷ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്‍കുന്നം തോണിപ്പാറ റോഡിനു സമീപമുള്ള…
ഖത്തറിൽ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് യാത്രാമൊഴിയേകി
ഖത്തർ; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം. ദോഹ: രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നതിനിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മയ്യിത്ത് നമസ്ക്കാര ചടങ്ങുകളിൽ ഖത്തർ അമീർ ഷെയ്ഖ് തമീം…
