അച്ചൻകോവിലാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിലാക്കി പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാടൻ ചുണ്ടൻ ജേതാവായി.ഫൈനല്‍ മത്സരത്തില്‍ മുട്ടേല്‍ തങ്കച്ചൻ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേലപ്പാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് മഹേഷ് കറുകത്തറയില്‍ ക്യാപ്റ്റനായ ആരോമാ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ കിരീടം ചൂടിയത്. ദൃശ്യ സുരേഷ് ക്യാപ്റ്റനായ ചെറുതന ചുണ്ടനാണ് മൂന്നാം സ്ഥാനം. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തില്‍ ആയാപറമ്പ് വലിയ ദിവാൻജി ഒന്നാം സ്ഥാനവും ആനാരി രണ്ടാമതും കാരിച്ചാല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെക്കൻഡ് ലൂസേഴ്സ് മത്സരത്തില്‍ ആയാപറമ്പ് പാണ്ടി ഒന്നാമതും വീയപുരം രണ്ടാമതും കരുവാറ്റ മൂന്നാം സ്ഥാനവും നേടി. ജലമേളയോടനുബന്ധിച്ച് നടന്ന മാസ് ഡ്രില്ലിന് എസ് ഗോപാലകൃഷ്ണൻ നേതൃത്വം നല്കി.
പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാടൻ ചുണ്ടൻ ജേതാവായി
