ഡ്യൂട്ടിയിലുണ്ടായിരുന്ന കെ എസ് ആർടിസി ഡ്രൈവറെ പൊതുജനമധ്യത്തിൽ വച്ച് പരസ്യമായി മർദ്ദിക്കുകയും യാത്രക്കാരെ വഴിയിലിറക്കി വിടുകയും ചെയ്ത സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( ഐ എൻ റ്റി യു സി ) വൈക്കം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. പിണറായി ഭരണത്തിൽ പോലീസ് മർദ്ദകരായി മാറിയിരിക്കുകയാണെന്നും സർക്കാരിൻ്റെ സംരക്ഷണം ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് ചക്കനാടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ എൻറ്റിയു സി ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, ബാബു മംഗലത്ത്, രാജു തറപ്പേൽ, ചന്ദ്രഭാനു എന്നിവർ പ്രസംഗിച്ചു.
Related Posts
ഇടുക്കി നഴ്സിങ് കോളജുമായി ബന്ധപ്പെട്ട വാര്ത്തകള് പച്ചക്കള്ളം എന്ന് സി വി വര്ഗീസ്
ഇടുക്കി നേഴ്സിങ് കോളജുമായി ബന്ധപ്പെട്ട വാര്ത്തകള് പച്ചക്കള്ളമാണെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില് ഒരു യോഗവും വിളിച്ചു ചേര്ത്തിട്ടില്ലെന്നും പാർട്ടി ജില്ലാ സെക്രട്ടറി…
വെച്ചൂരിൽ കാണാതായ 15 കാരൻ കായലിൽ മരിച്ച നിലയിൽ
വെച്ചുർ: കാണാതായ വിദ്യാർത്ഥിയെ തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം കുടവച്ചുർ പുതുചിറയിൽ മനുവിന്റെയും ദീപയുടെയും മകൻ കാർതിക് (15) ആണ് മരിച്ചത്…
ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ ഛത്തീസ്ഗഢ് സന്ദർശിക്കും
ഛത്തീസ്ഗഡ്: കന്യാസ്ത്രീകളെ മതപരിവർത്തനം അടക്കം കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടത് നേതാക്കൾ ഛത്തീസ്ഗഡ് സന്ദർശിക്കും. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്.…
