പാലക്കാട്: പാലക്കാട് മൈലാംപാടത്ത് കാറും സ്കൂട്ടറും കൂടിയിടിച്ച് അപകടം. രാവിലെ 9ന് മൈലാംപാടം പള്ളിക്കുന്നിലായിരുന്നു സംഭവം. പോക്കറ്റ് റോഡില്‍ നിന്നും വന്ന സ്കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
ബൈക്ക് യാത്രക്കാരായ മൈലാപാടം പള്ളിക്കുന്നിലെ കല്ലേംകുന്നൻ സുബൈർ (60), പള്ളിക്കുന്ന് മരക്കാംതൊടി മുഹമ്മദ് കുട്ടി (58) എന്നിവർക്കാണ് പരിക്ക് പറ്റിയത്. അപകടത്തില്‍ ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്.