വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹാർബർ വാർഡ് കൗൺസിലർ അഫ്സ സജീന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസനത്തിനും വിദ്യാർത്ഥികളുടെ സർവതോമുഖ പുരോഗതിക്കും അധ്യാപകരും രക്ഷിതാക്കളും കൈകോർക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അഫ്സ സജീന ഊന്നിപ്പറഞ്ഞു.ചടങ്ങിൽ എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും സ്വാഗതഗാനവും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ അടങ്ങിയ സ്കൂൾ കിറ്റ് വിതരണം ചെയ്യ്തു. പ്രധാനാധ്യാപകൻ ബൈജു. എച്ച്.ഡി.,സ്കൂളിലെ പൂർവ്വാധ്യാപകരായിരുന്ന ശ്രീകുമാർ. എസ്.പി,ശ്യാമള. ടീച്ചർ, നബീസ ടീച്ചർ, ശ്രീലേഖ ടീച്ചർ, പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ വാഫി,മുൻ വാർഡ് കൗൺസിലർ നിസാബീവി തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ സെന്തിൽ കുമാർ.പി.ഡി,ബീന.എൽ,ഷീജ.എ,ജോലാൽ.ടി.എസ്,സെക്കരിയ്യ. പി,കുമാരി ബിന്ദു.വൈ.ആർ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സിന്ധു ലേഖ.കെ.എസ്.,രജി.ബി.എസ്.,അനു.പി.വി,ലെജി. എൽ.ആർ,അനിത.പി.എസ്,രഹ്ന ഷഫീല. എസ്, ഷീല.,റഫ്ഖാൻ, അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.രക്ഷിതാക്കൾ, പി.ടി.എ.& എം.പി.ടി.എ.,എസ്.എം.സി. ഭാരവാഹികൾ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *