വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യ വേല സമാപിച്ചു. സമാപന സന്ധ്യ വേല വടയാർ സമൂഹമാണ് നടത്തിയത്. ലക്ഷദീപം, പുഷ്പാലങ്കാരം പ്രാതൽ എന്നിവയും ദീപാരാധനക്ക് ശേഷം ഒറ്റപ്പണ സമർപ്പണവും നടന്നു. ആചാരപ്രകാരംബലിക്കൽ പുരയിൽ വെള്ള പട്ടു വിരിച്ച് അതിലാണ് ഒറ്റപ്പണ സമർപ്പണം നടത്തിയത്. പിന്നിട് കിഴിയാക്കി തല ചുമടായി എടുത്ത് വേദ മന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവസ്വത്തിൽ എല്പിച്ചു. ഇതിൽ നിന്നും ഒരു നാണയം കിഴിയാക്കി സൂക്ഷിയെടുത്തത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും. സന്ധ്യ വേലയുടെ മുന്നോടിയായി സമൂഹം ഭാരവാഹികൾ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വിശേഷാൽ വഴിപാടുകൾ നടത്തിയിരുന്നു .ഡിസംബർ 1 മുതൽ 12 വരെ സമൂഹത്തിൽ രുദ്രാഭിഷേകവുമുണ്ട്. സമൂഹം ഭാരവാഹികളായ എം.ഈശ്വരയ്യർ, മറ്റക്കാട്ട് ലക്ഷ്മണയ്യർ, ബി.ഗണേഷ്, എം.പി. ശർമ്മ, ശിവസുബ്രമ്മണി, എൻ.ബാലസുബ്രഹ്മണ്യൻ, ചെന്നൈ മഹാദേവൻ, ആലപ്പാട് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Related Posts
വാട്ട്സ്ആപ്പ് വെബ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഇനി ആറ് മണിക്കൂറിൽ ഒരിക്കൽ വീണ്ടും ലോഗിൻ ചെയ്യണം
വാട്ട്സ്ആപ്പ് വെബ് (WhatsApp Web) ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഒരു സുപ്രധാന മാറ്റം പ്രാബല്യത്തിൽ വന്നിരിക്കുന്നു. ഇനി മുതൽ ഓരോ ആറ് മണിക്കൂർ കൂടുമ്പോഴും ഉപയോക്താക്കൾ വാട്ട്സ്ആപ്പ്…
കാഴ്ചയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, 2025 ഒക്ടോബർ 11-ന് തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ വെച്ച് NACTE, ജൻ ശിക്ഷൺ സൻസ്ഥാൻ, പ്രിസൈസ് കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ…
കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ അന്തരിച്ചു
കരൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർപേഴ്സനും സാമൂഹ്യപ്രവർത്തകയുമായ ബെറ്റികരൺ(89) അന്തരിച്ചു. പ്രമുഖ കയർ വ്യവസായി ആയിരുന്ന രവി കരുണാകരന്റെ ഭാര്യയാണ്. 2006 ൽ ആലപ്പുഴയിൽ അവർ സ്ഥാപിച്ച…
