റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിട്ട് അതില്‍കയറിനിന്ന് പ്രതിഷേധ സമരം

വൈക്കം ; റോഡില്‍ തോടുപോലെയായ വെള്ളക്കെട്ടില്‍ വള്ളം ഇട്ട് അതില്‍ക്കയറിനിന്ന് പ്രതിഷേധ സമരം. കുണ്ടും കുഴിയുമായി അപകടനിലയിലായ വൈക്കം-വെച്ചൂര്‍ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം ആവശൃപ്പെട്ട് തലയാഴം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തിയ റോഡ് ഉപരോധ സമരത്തിനാണ് വേറിട്ടൊരു കാഴ്ച പ്രകടമായത്. തോട്ടകം പാലം മുതല്‍ ബണ്ടറോഡ് ജംഗ്ഷന്‍ വരെയുള്ള വൈക്കം-വെച്ചൂര്‍ റോഡ് പാടെ തകര്‍ന്നിട്ടും പരിഹാരം കണ്ടെത്താന്‍ തയ്യാറാകാത്ത എം. എല്‍. എ യുടെ നിലപാടില്‍ സമരക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. വെച്ചൂരില്‍ താമസിക്കുന്ന എം. എല്‍. എ വൈക്കം-വെച്ചൂര്‍ റോഡ് വഴി വരാതെ മൂത്തേടത്തുകാവ് റോഡ് വഴി വഴിമാറി പോകുന്ന എം. എല്‍. എ യുടെ യാത്രയ്ക്ക് എതിരെയും സമരക്കാര്‍ പ്രതിഷേധമുയര്‍ത്തി. വൈക്കം താലൂക്കിനെയും ചേര്‍ത്തല താലൂക്കിനെയും എളുപ്പ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന റോഡാണിത്.

Leave a Reply

Your email address will not be published. Required fields are marked *