തൃശ്ശൂരിൽ “ലോക” സിനിമ കാണാൻ എത്തിയ വീട്ടുകാർ ഏഴ് വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നു. രാത്രി സെക്കൻഡ് ഷോയ്ക്ക് ബന്ധുക്കളായ 10 പേർ അടങ്ങിയ സംഘമാണ് വന്നത് .ടിക്കറ്റ് തീർന്നതിനെ തുടർന്ന് ഈ സിനിമ പ്രദർശിപ്പിക്കുന്ന മറ്റൊരു തീയേറ്ററിൽ എത്തി ടിക്കറ്റ് എടുത്തു സിനിമയ്ക്ക് കയറി .ആദ്യ തീയേറ്ററിൽ നിന്ന് കുട്ടിയെ ഒപ്പം കൂട്ടാൻ മറന്നിരുന്നു ഇവർ.സിനിമ തുടങ്ങി കഴിഞ്ഞു കൗണ്ടറിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന കുട്ടിയെ ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. രക്ഷിതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു കുറച്ചു നേരം കാത്തുനിൽക്കുകയും ചെയ്തു. ഒടുവിൽ തീയേറ്ററിലെ രണ്ട് സ്ക്രീനിലെ ഷോ നിർത്തിവെച്ച് രക്ഷിതാക്കളെ തിരഞ്ഞു. അടുത്ത തീയേറ്ററിൽ ഫോൺ ചെയ്ത് വിവരം പറഞ്ഞു .അവിടെയും സിനിമ നിർത്തിവെച്ച് വിവരം അനൗൺസ് ചെയ്തു .അപ്പോഴാണ് കുടുംബം കുട്ടി കൂടെയില്ലെന്ന കാര്യം ശ്രദ്ധിച്ചത് . പിന്നീട് പോലീസ് സ്റ്റേഷനിൽ വച്ച് രക്ഷിതാക്കൾക്ക് കുട്ടിനെ കൈമാറി.
Related Posts
സിഎംഡിയുടെ 47-ാം സ്ഥാപകദിനാഘോഷം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ (സി.എം.ഡി.) 47-ാം സ്ഥാപകദിനാഘോഷവും കുടുംബ സംഗമവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.എം.ഡി. ചെയർമാൻ എസ്.എം.…
എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്ലഹേം’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ….27 വർഷങ്ങൾക്ക് ശേഷം ‘സമ്മര്‍ ഇന്‍ ബത്ലഹേം’ നവംബറിൽ റീ റിലീസിന്…
മലയാളത്തിന് എന്നും ഓർക്കാൻ സാധിക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകിയ ഗിരീഷ് പുത്തഞ്ചേരി എന്ന പേര്, ഒരു സംഗീതാസ്വാധകനും മറക്കാൻ കഴിയില്ല. എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന…
അന്ന് ചെറിയ മാറ്റം.. ഇത്തവണ ഉറപ്പിച്ച് തന്നെ; മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിലെ “ഉദയനാണ് താരം” റീറിലീസ് ഫെബ്രുവരി ഇരുപതിന് ….
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ റീ റിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും…
