ദേശീയമലയാളവേദി പരിസ്ഥിതി ദിനാഘോഷം

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷവും, ബക്രീദ് പ്രോഗ്രാം – പെരുന്നാൾ നിലാവ് കലാമേള ഉദ്ഘാടനവും, പ്രഥമ ജോളിമസ് സ്മാരക പുരസ്കാര സമർപ്പണവും തമ്പാനൂർ ഹോട്ടൽ ഹൈലാൻഡ് ഓഡിറ്റോറിയത്തിൽകേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ആർ. ജെ. ഡി. ( മൈനോറിറ്റി സെൽ ) ദേശീയ ജനറൽ സെക്രട്ടറിയും, കെ. ഡി. ഓ. & ദേശീയ മലയാള വേദി ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹിം അധ്യക്ഷത വഹിച്ചു. ദേശീയ മലയാളവേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖപ്രഭാഷണം നടത്തി. ദേശീയ മലയാളവേദിയുടെ പ്രഥമ ജോളിമസ് സ്മാരക പുരസ്കാരം ഫിലിം പി. ആർ. ഒ. അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, ട്രഷറർ എം. എസ്. ഗാലിഫ് നന്ദിയും പറഞ്ഞു. സംഗീതസന്ധ്യയുടെ ഉദ്ഘാടനം പിന്നണി ഗായകൻ അലോഷ്യസ് പെരേര നിർവഹിച്ചു. ഫിലിം പി. ആർ. ഓ. അജയ് തുണ്ടത്തിൽ, ജോളിമസിന്റെ സഹോദരൻ ജിട്റസ്സ് യോഹന്നാൻ, മകൻ അജോൺ, മാധ്യമപ്രവർത്തകൻ ദൗലത്ത് ഷാ, അഡ്വ. ലേഖ, ശോഭാകുമാർ, ജീനാ റഷീദ്, ഷീജാ രാജേഷ്, ഷൈൻ, നൂറുൽ ഹസ്സൻ, അബൂബക്കർ, ആറ്റിങ്ങൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാര സമർപ്പണവും, പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും ചടങ്ങിൽ നിർവഹിച്ചു. മാപ്പിള ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും, ബക്രീദ് സ്നേഹ സംഗമ വിരുന്നും ചടങ്ങിൽ ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *