തിരു: ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗിൻ്റെ പ്രേംനസീർ വനിതാ രത്ന പുരസ്ക്കാരം ചലച്ചിത്രനടി സോനാ നായർക്ക് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ സമർപ്പിച്ചു. പത്മശ്രീ പുരസ്ക്കാരം ലഭിച്ച കലാമണ്ഡലം വിലാ മേനോനെ ദൂരദർശൻ മുൻ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണനുംആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മതമൈത്രി ഐക്യത്തിന് ആഹ്വാനം നൽകിയ പാളയം ഇമാം ഡോ: വി.പി. സുഹൈബ് മൗലവിയെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. റഷീദും ചടങ്ങിൽ വച്ച് ആദരിച്ചു. ഹോട്ടൽ ഹൈലാൻ്റിൽ നടന്ന ചടങ്ങിൽ ഇഫ്താർ സംഗമം, വനിതകളെ ആദരിക്കൽ എന്നിവയും നടന്നു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഷംസു നീസ, ഡോ : ഗീതാ ഷാനവാസ്, വാഴമുട്ടം ചന്ദ്രബാബു, എം.എച്ച്. സുലൈമാൻ എന്നിവർ പങ്കെടുത്തു. യുദ്ധം വേണ്ട, ലോക സമാധാനം മതി എന്ന സന്ദേശവുമായി വനിതകൾ രാത്രി മെഴുകുതിരികത്തിച്ച്നഗരത്തിൽ കാൽനട യാത്ര നടത്തി.
Related Posts
തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം ദീപിക റിപ്പോർട്ടർ രാജേന്ദ്ര കുമാറിന് സൂര്യകൃഷ്ണ മൂർത്തി സമ്മാനിക്കുന്നു. Share this… Whatsapp Facebook Pinterest…
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ
തിരുവനന്തപുരം. രണ്ടുവർഷത്തേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കി. സിപിഐ നേതാവ് മുൻമന്ത്രിയുമായ കെ രാജുവിനെ…
വന്ദേഭാരതിൽ വിദ്യാർത്ഥികൾ RSS ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവം അതീവ…
