പത്തനംതിട്ട .പത്തനംതിട്ട കല്ലറ കടവിൽ അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അജ്സ്ൽ അജി, നബീൽ നിസാം എന്നിവരെയാണ് കാണാതായത്.മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും .ഉച്ചയ്ക്ക് 12.50 ഓടെയാണ് കുട്ടികൾ ഒരിക്കൽപ്പെട്ടത് .ഓണപ്പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂൾ കഴിഞ്ഞ എത്തിയ വിദ്യാർഥികളാണ് ആറ്റിൽ ഇറങ്ങിയത്. സംഘത്തിൽ 8 പേര് ഉണ്ടായിരുന്നു. ആദ്യം ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തിൽ പെടുകയായിരുന്നു. നല്ല അടിഒഴുക്ക് ഉള്ള പ്രദേശത്താണ് കുട്ടികളെ കാണാതായിരിക്കുന്നത്. തിരച്ചിൽ പുരോഗമിക്കുകയാണ്
Related Posts
യുദ്ധമേഘങ്ങൾ കനക്കുമ്പോൾ പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്ത് നൽകി കെ.സി. വേണുഗോപാൽ
ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ…
കോളിയൂർ വള്ളിക്കണ്ടത്തു കുട്ടികൾക്ക് പടനോപകരണങ്ങൾ വിതരണം നടത്തി. സ്നേഹസ്പർശം ഫൌണ്ടേഷൻ ചെയർമാൻ സുരേഷ് മാധവ്, തിരുവല്ലം ഉദയൻ, ഷിബുസേതുനാഥ്, കോളിയൂർ ഉഷ തുടങ്ങിയവർ പങ്കെടുത്തു. Share this……
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ…
