കോവളം ടൂറിസം മേഖലയുടെ ശോചനീയ അവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ കോവളം നിയോജക മണ്ഡലo പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം സീസൺ ആരംഭിക്കാറായിട്ടും, പൊട്ടി പൊളിഞ്ഞ റോഡുകളുടേയും, നടപ്പാതകളുടേയും, വഴിവിളക്കുകളുടേയും അറ്റകുറ്റ പണികൾ ആരംഭിച്ചിട്ടില്ല. തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സ്ഥിതിയാണ് നിലവിലുള്ളത്. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് അദ്ധ്യക്ഷനായി. സീനിയർ നേതാവ് തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരുംകുളം വിജയകുമാർ , തെന്നൂർ കോണം രാജേ ന്ദ്രൻ . മരപ്പാലം സുധീഷ് , ബാലരാമപുരം സുബ്ബയ്യൻ . ഓ. ഷാജ ഷാൻ, റ്റി.എ. ചന്ദ്രമോഹൻ ,കെ . വി.വിജയകുമാർ .സി.കെ രാജീവ് . എം.രാജഗോപാൽ, കെ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
Related Posts
ട്രംപ് മൂലം യുഎസിന് പുല്ലുവില, ഇന്ത്യയെയും വെറുപ്പിച്ചു. വിമർശിച്ച് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
.വാഷിംഗ്ടൺ .ഇന്ത്യയ്ക്കുമേൽ ഇരട്ട തീരുവ ചുമത്തിയ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യയും…
മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവത്തിൽ ലളിതഗാനത്തിൽ ഇന്ദ്ര യവം പാടി ധ്യൂവ
കടുത്തുരുത്തി: മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ ലളിത ഗാനത്തിൽ ഇന്ദ്രയവം പൂത്തുലഞ്ഞു എന്ന…
പുനരധിവാസം ഉറപ്പാക്കുമെന്ന് കളക്ടര്‍
ഇടുക്കി: പ്രതിഷേധം അവസാനിപ്പിച്ച് അടിമാലി മണ്ണിടിച്ചില്‍ ദുരിത ബാധിതര്‍. ദുരിത ബാധിതരായ 30 കുടുംബങ്ങള്‍ക്ക് ഭൂമിയും പുനരധിവാസവും ഉറപ്പാക്കുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ…
