സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള എല്ലാ ഉയർച്ച താഴ്ചകളിലും, ഭിന്നതകളിലും, ഐക്യത്തിലും ഉറച്ചുനിന്ന ദേശീയ നേതാവായിരുന്നു എം. പി വീരേന്ദ്രകുമാറെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീല ലോഹിതദാസ് ചൂണ്ടിക്കാട്ടി. വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷിക അനുസ്മരണവും പരിസ്ഥിതി ദിനാചരണവും വിഴിഞ്ഞത്ത് സംഘടിപ്പിച്ച സിമ്ർതി വൃക്ഷതൈ നടേലി ന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നതിനൊപ്പം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ആഴത്തിൽ പഠിക്കാൻ തയ്യാറാകണമെന്ന് പൊതുരംഗത്തേക്ക് വരുന്ന പുതുതലമുറയോട് അദ്ദേഹം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *