തിരുവനന്തപുരം: സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്ജി നല്കി സംസ്ഥാനം. കെ ടെറ്റ് നിബര്ന്ധമാക്കി പുറപ്പെടുവിച്ച സര്ക്കാര് ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സര്ക്കാര് ഹര്ജി നല്കിയത്. നിലവിലെ വിധി നടപ്പിലാക്കിയാൽ 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ഇവരുടെ തൊഴിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കേരളം നൽകിയ ഹർജിയിൽ പറയുന്നു. മാത്രമല്ല, കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ ഇവർക്ക് വിരമിക്കൽ വരെ സേവനത്തിൽ തുടരാൻ അനുമതി നൽകണമെന്നും കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അറിയിച്ചിട്ടുണ്ട്.
Related Posts
കണ്ണൂര് ആസ്റ്റര് മിംസിന്റെ ശ്രുതിസ്പര്ശം പദ്ധതിയുടെ ഭാഗമായി സൗജന്യ ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്വ്വഹിച്ചു
കണ്ണൂര്: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേള്വി പരിമിതികള് നേരിടുന്നവര്ക്ക് ആശ്വാസമേകാന് കണ്ണൂര് ആസ്റ്റര് മിംസ് ആരംഭിച്ച ശ്രുതിസ്പര്ശം കാരുണ്യ പദ്ധതിയുടെ ഭാഗമായി നിര്ധനരായ രോഗികള്ക്കുള്ള…
അമിതവേഗതയില് എത്തിയ സ്വകാര്യ ബസ് വയോധികയുടെ കാലിലൂടെ കയറി ഇറങ്ങി
തലയോലപ്പറമ്പ്: തലയോലപ്പറമ്പില് അമിതവേഗതയില് എത്തിയ സ്വകാര്യ ബസ് വയോധികയുടെ കാലിലൂടെ കയറി ഇറങ്ങി. വൈക്കം വൈക്കപ്രയാര് കമ്മട്ടിത്തല രമണി(75)യ്ക്കാണ് വലതുകാലിനും കൈക്കും പരിക്കേറ്റത്. രമണിയെ ഉടന് തലയോലപ്പ്…
അടുത്ത വീട്ടിലെ പയ്യൻ! ഈ പടം ഇപ്പോഴും 90’സ് കിഡ്ഡുകൾക്ക് മറക്കാൻ പറ്റില്ല; പാട്ടും.. ഓരോ സീൻസ് വരെ കാണാപാഠം; അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ക്ക് കേരളത്തിൽ വൻ സ്വീകാര്യത…
തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് കേരളത്തിലുള്ള ജനപ്രീതി എത്രത്തോളമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, താരത്തിന്റെ ‘ഹാപ്പി’ എന്ന ചിത്രത്തിന്റെ റീ-റിലീസ് തിയറ്ററുകളിൽ വൻ തരംഗമാവുന്നു. മലയാളികൾക്കിടയിൽ മറ്റൊരു മറുനാടൻ…
