നവരത്ന കമ്പനികൾ അടക്കം വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തുഛമായ വിലയ്ക്ക് വിറ്റുതുലച്ചും , കേന്ദ്ര ഗവർമെൻ്റ് സ്ഥാപനങ്ങളിൽ ഒഴിവുള്ള ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്താതെയും കരാർ നിയമനങ്ങളും , പിൻവാതിൽ നിയമനങ്ങളും നടത്തി യുവാക്കളുടെ തൊഴിൽ അവസരം നഷ്ടപ്പെടുത്തുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ യുവജന വിരുദ്ധ നയം അവസാനിപ്പിയ്ക്കണമെന്നും ഒഴിവുള്ള തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്തണമെന്നും രാഷ്ട്രീയ യുവ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഒരു പ്രമേയത്തിലുടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് R അനീഷ് അദ്ധ്യക്ഷം വഹിച്ച യോഗം രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്തു.അഡ്വ ജി മുരളിധരൻ,M K രഘു, T വിജയൻ, കരിച്ചൽ രാഹുൽ, ആലുവിള ഷാജി, കാവിൻ പുറം അജി എന്നിവർ സംസാരിച്ചു – രാഷ്ട്രീയ യുവജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റായി R. ബൈജുവിനെയും , സെക്രട്ടറിയായി C. സജിയെയും തെരഞ്ഞെടുത്തു. ഒക്ടോബർ 26 ന് നടക്കുന്ന RYJD ലോക് ഭവൻ മാർച്ച് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു
Related Posts
നിയമസഭാ തിരഞ്ഞെടുപ്പിൽ സി. എസ്. ഡി .എസ് നിലപാട് പ്രഖ്യാപിക്കും: കെ.കെ. സുരേഷ്
പിരുമേട്:വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സി. എസ്. ഡി. എസ് വ്യക്തമായ നിലപാടുകളുമായി പീരുമേട് നിയോജക മണ്ഡലത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ് പറഞ്ഞു. നിയോജക മണ്ഡലം…
വിഷന്‍ 2031: ടൂറിസം വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 25 ന് കുട്ടിക്കാനത്ത്
വിഷന്‍ 2031 സംസ്ഥാനതല വിഷയാധിഷ്ഠിത സെമിനാറുകളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 25 ന് കുട്ടിക്കാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടക്കും. സെമിനാറിന് മുന്നോടിയായി കളക്ടറേറ്റില്‍…
ശ്രീകൃഷ്ണ ജയന്തി ആഘോഷo
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് ബാലഗോകുലം വെങ്ങാനൂർ മണ്ഡലത്തിന്റ ആഭിമുഖ്യത്തിൽ മുട്ടയ്ക്കാട് ശ്രീകുന്നിയോട് കണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച മഹാ ശോഭയാത്ര ശ്രീകൃഷ്ണ ഗോപിക വേഷം…
