തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ ബഹുമാനസൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ.പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ച് ആണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗ്ഗനിർദേശം പുറത്തിറക്കിയത് .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനകളും പരാതികളും ബന്ധപ്പെട്ട് ഓഫീസുകളിൽ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാറുണ്ട് .അതിനുശേഷം നിവേദകർക്ക് നൽകുന്ന മറുപടി കത്തിൽ ബഹുമാനസൂചകമായി ബഹു. മുഖ്യമന്ത്രി ബഹു.മന്ത്രി എന്ന് രേഖപ്പെടുത്തണമെന്ന് എന്നാണ് നിർദ്ദേശം .ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില കത്തിടപാടുകലിൽ ഇങ്ങനെ സൂചിപ്പിക്കാറില്ല. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം വകുപ്പ് സർക്കുലർ പുറത്തിറക്കിയത്.
Related Posts
ബസ് കാത്തിരിപ്പ് കേന്ദ്രം – കല്ലുമുട്
പ്രിയദർശിനിയിലൂടെ വനിതാകൾക്ക് സൗജന്യ ബസ് യാത്ര സർക്കാർ നൽകി.പക്ഷേ യാത്രക്കാർക്ക് സുരക്ഷിതമായി കാത്തിരിക്കാൻ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇന്നും ഇല്ല.മഴയും വെയിലും അവഗണിച്ച് റോഡരികിൽ നിൽക്കേണ്ട…
ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് അപകടം
ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന്…
അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ, മാര്ട്ടിന് ആന്റണിക്കെതിരെ കേസെടുത്തു
അതിജീവിത നല്കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതിജീവിതയുടെ പേര്…
