ഇടുക്കി പാമ്പനാറില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്.സംഭവത്തില്‍ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്ന ആളുടെ കെട്ടിടമാണിത്. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്നാണ് നിഗമനം.
അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു; ആളപായമില്ല: തകര്‍ന്ന് വീണത് നിര്‍മ്മാണത്തിലിരുന്ന കെട്ടിടം
