സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ (ഡിസംബർ 17) പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.പ്രത്യേക തിരഞ്ഞെടുപ്പുള്ള വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും. (എസ്.ഇ.സി 138/ 2025)
Related Posts
നെയ്യർ ഡാം പൂന്തോട്ടം എൻഎസ്എസ് വളണ്ടിയർമാർ പ്ലാസ്റ്റിക് വിമുക്തമാക്കി
തിരു : നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബും എൻഎസ്എസ് വളണ്ടിയർമാരും, സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എൻഎസ്എസിലെ നൂറുകണക്കിന് വോളണ്ടിയർമാർ…
പറവൂർ ഓണാഘോഷം.
നോർത്ത് പറവൂർ : നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന “പൂവിളി”2026 നഗരത്തിലൂടെ നടത്തിയ ഘോഷയാത്രയോടെ തുടങ്ങി. ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം…
ഫേസ് ക്രീം മാറ്റി വെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകൾ
കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ പിടിയിലായ…
