.ശ്രീകണ്ഠപുരം ചെമ്പത്തൊട്ടി തൊപ്പിലായി റോഡിൽ കാർ മതിലിടിച്ച് ചെമ്പത്തൊട്ടിയിലെ ആദ്യകാല കർഷക പ്രവർത്തകനായിരുന്ന മാനാമ്പുറത്ത് മാത്യു (70) മരിച്ചു. ഇന്ന് രാവിലെ വീട്ടിൽ നിന്ന് കാറോടിച്ചു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് .ശക്തമായി മഴ പെയ്യുന്നതിനാൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കണ്ണൂരിൽ ശ്രീകണ്ഠപുരത്ത് കാർ മതിലിടിച്ച് വയോധികൻ മരിച്ചു
