വൈക്കം വെച്ചൂർ റോഡ് നന്നാക്കിയില്ലെങ്കിൽ എം എൽ എ യെ വഴിയിൽ തടയും- കോൺഗ്രസ്

വൈക്കം : റോഡ് നന്നാക്കുന്ന കാര്യത്തിൽഎം.എൽ.എ യുടെ കാപട്യം അവസാനിപ്പിയ്ക്കുക.തകർന്ന് കിടക്കുന്ന വൈക്കം വെച്ചർ റോഡിന്റെ ശോചനീയാവസ്ഥ ശരിയായ രീതിയിൽ പരിഹരിക്കാതെ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നതിന് തുല്ല്യമായിമെറ്റിലും സാൻഡും കൊഴച്ച് താൽക്കാലികമായി കുഴി അടച്ചാൽ അത് യാത്രക്കാർക്ക് വലിയ ദുരിതമായിരിക്കും വരുവാൻ പോകുന്നത്.മെറ്റിൽ തെന്നിമാറി റോഡു മുഴുവൻ നിരന്ന് കിടക്കുകയും ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടുകയും ചെയ്യും.പൊതുജനങ്ങളുടെ യാത്ര വീണ്ടു ദുരിതപൂർണമാകും.റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് പാർട്ടി സമരം പ്രഖ്യാപിക്കുകയും പ്രതിക്ഷേതം ശക്തമാക്കുകയും ചെയ്തപ്പോൾ 25 ലക്ഷം രൂപ അറ്റകുറ്റപ്പണിക്ക് അനുവധിച്ചു എന്ന് പ്രസ്താവാന നടത്തിയ എം എൽ എ കൃത്യമായി റോഡിന്റെ പണികൾ പൂർത്തികരിക്കണം. ഇല്ല എങ്കിൽ വഴി മാറി സുഗമമായി യാത്ര ചെയ്യുന്ന വൈക്കം എം എൽ എയെ വഴിയിൽ തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ്സ് പാർട്ടി മുന്നോട്ട് വരുമെന്ന് കോൺഗ്രസ്സ് പാർട്ടി ഭാരവാഹികളായബി. അനിൽകുമാർവിവേക് പ്ലാത്താനത്ത്, വി. പോപ്പി, യു ബേബി ,ജി. രാജിവ്, രമേഷ് പി ദാസ്,ബി. എൽ. സെബാസ്റ്റ്യൻ,ഷിജ ഹരിദാസ്ജെൽസി സോണി,കെ. ബിനിമോൻഇ.വി. അജയകുമാർതങ്കച്ചൻ പൗവ്വത്തിൽ,വിദ്യതുടങ്ങിയവർ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *