വിദ്യാർത്ഥികളുടെ അഭിരുചിക്കായിരിക്കണം അവരുടെ വിദ്യാഭ്യാസത്തിലും കലാപ്രവർത്തനങ്ങളിലും രക്ഷിതാക്കൾ മുൻഗണന നൽകേണ്ടതെന്ന് പ്രശസ്ത ചലച്ചിത്രപിന്നണി ഗായകൻ ദേവാനന്ദ് പറഞ്ഞു. ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വൈക്കം ആശ്രമം സ്കൂളിൽ വച്ചു നടത്തിയ ജില്ലാ തല ചിത്രരചന ക്വിസ് മൽസരങ്ങൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രയ ചെയർമാൻ പി.കെ. മണിലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേർസൺ പ്രീതരാജേഷ്, ആശ്രയ കൺവീനർ വർഗ്ഗീസ് പുത്തൻചിറ , ഇടവട്ടം ജയകുമാർ, ബി .ചന്ദ്രശേഖരൻ, പി.വി. ഷാജി, സന്തോഷ് ചക്കനാടൻ, വി. അനൂപ്, പി.എൻ ശിവൻകുട്ടി, പി.ഡി. ബിജിമോൾ, രാജശ്രീ വേണുഗോപാൽ,സി.സുരേഷ് കുമാർ, ടി.സി. ദേവദാസ് , സന്ധ്യ വിനോദ്, രജനി പീതാംബരൻ,ബീന വിനോദ്, പി.എസ്. ശ്രീനിവാസൻ, കെ.ബാബുരാജ്, വി.റ്റി.സുനി മോൻ എന്നിവർ പ്രസംഗിച്ചു. 200 വിദ്യാർത്ഥികൾ മൽസരങ്ങളിൽ പങ്കെടുത്തു. ക്വിസ് മൽസരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സെൻ്റ് മൈക്കിൾസ് എച്ച് എസ് എസ് കടുത്തുരുത്തി ഒന്നാം സ്ഥാനവും ഗവ. ബി എച്ച് എസ് വൈക്കം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ. ഗേൾസ് എച്ച് എസ് എസ് വൈക്കം, ഗവ. വി എച്ച് എസ് എസ് വൈക്കം എന്നിവരും യുപി വിഭാഗത്തിൽ സെൻ്റ് ലിറ്റിൽ തെരാസസ് വൈക്കം, എസ് കെ എം എച്ച് എസ് എസ് കുമരകം, സെൻ്റ് ലൂയീസ് യുപിഎസ് പള്ളിപ്പുറത്തുശ്ശേരി എസ്എൻ യു പി എസ് പള്ളിയാട് എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ആശ്രയയുടെ വാർഷികാഘോഷത്തിൽ വച്ച് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകും.ചിത്രം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വൈക്കം ആശ്രമം സ്കൂളിൽ വച്ചു നടത്തിയ ജില്ലാതല ചിത്രരചന ക്വിസ് മൽസരങ്ങൾ പ്രശസ്ത ചലച്ചിത്രപിന്നണി �
Related Posts
സുരേഷ് ഗോപി രാജിവച്ച് ജനങ്ങളോട് മാപ്പുപറയണം. – ഐ എൻ എൽ
തിരു :കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിജയത്തിനുപിന്നിൽ വോട്ടുതട്ടിപ്പാണ് നടന്നതെന്നത് കേരളജനതയെ ഞെട്ടിച്ചെന്നും സ്ഥാനത്തും അസ്ഥാനത്തും വീരസ്യം വിളമ്പുന്ന സുരേഷ്ഗോപി ഉളുപ്പുണ്ടെങ്കിൽ രാജിവച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ…
മലപ്പുറം ഉദിനുപറമ്പ് സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ആലംകോട് ഉദിനുപറമ്പ് സ്വദേശി കരിമ്പിൽ വീട്ടിൽ അനിയൻ (50) ഖത്തറിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ഖത്തറിലെ വക്റ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.…
ഷാർജയിൽ യുവ ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു.
ഷാർജ(യുഎഇ): ഷാർജയിൽ മലയാളി യുവ ദന്തഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ പൂക്കുളം സ്വദേശിനി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്.പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ…
