തിരുവനന്തപുരം :സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൻറെ ഓണസമാനമായി രണ്ട് ഗഡു ക്ഷേമപെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത് .ഓഗസ്റ്റിലെ പെൻഷൻ പുറമേ ഒരു കുടിശിക കൂടിയാണ് അനുവദിച്ചത് .ശനിയാഴ്ച മുതൽ ഇത് ഗുണഭോതാക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും .മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തി പെൻഷൻ കൈമാറും.
Related Posts
ഹിന്ദി ചിത്രം ‘ഹോം ബൗണ്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2026 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി യായി ഹിന്ദി ചിത്രം ‘ഹോം ബൗണ്ട്’തെരഞ്ഞെടുക്കപ്പെട്ടു .മികച്ച രാജ്യാന്തര ഫീച്ചർ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. സെപ്റ്റംബർ 19ന് കൊൽക്കത്തയിൽ…
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 6 -ന്…
ജമാഅത്ത് കൗൺസിൽ നിലപാട് പ്രഖ്യാപിച്ചു
സമുദായ താൽപര്യം സംരക്ഷിച്ച മുന്നണികൾക്ക് വോട്ട് തിരുവനന്തപുരം : മുസ്ലിം സമുദായത്തിന്റെ പൊതു വിഷയങ്ങളിൽ അനുഭാവ പൂർണ്ണമായ സമീപനങ്ങൾ സ്വീകരിച്ചിട്ടുള്ള മുന്നണികളും, സ്ഥാനാർത്ഥികളും ആരെന്നു കണ്ടെത്തി അവർക്ക്…
